കിണറ്റിൽ വീണ ഒരു വയസുകാരനെയും രക്ഷിക്കാൻ കിണറ്റിലേക്കെടുത്ത് ചാടിയ മാതൃസഹോദരിയെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. നാഗലശ്ശേരി പഞ്ചായത്തിലെ ചാലിപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം.ചാലിപ്പുറം മണിയാരത്ത് വീട്ടിൽ ലത്തീഫിന്റെ മകൻ ഒരു വയസ്സുകാരൻ മുഹമ്മദ് സഹാനാണ് വീട്ടുകിണറ്റിൽ വീണത്.
ഉയരം കുറഞ്ഞ ആൾമറയുള്ള കിണറ്റിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുട്ടി കാൽവഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.ശബ്ദംകേട്ട് ഓടിയെത്തിയ കുട്ടിയുടെ മാതൃ സഹോദരി ഷാഹിന കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.ചാലിപ്പുറത്തെ സ്വന്തം വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു കുട്ടിയും ഉമ്മയും.
കിണറ്റിൽ വീണവരെ രക്ഷിക്കാൻ നാട്ടുകാരനായ ഹമീദും അബ്റാറും കിണറ്റിലേക്ക് എടുത്ത് ചാടി.തുടർന്ന് ചാലിശ്ശേരി പൊലീസും പട്ടാമ്പി ഫയർഫോഴ്സും സ്ഥലത്തെത്തിഎല്ലാവരെയും രക്ഷപ്പെടുത്തി.
തുടർന്ന് 108 ആംബുലൻസിൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ഇരുവരേയും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് വീട്ടുകാരും നാട്ടുകാരും.