ജനകീയ കൂട്ടായ്മയുടെ പ്രതിഷേധങ്ങൾ ഫലം കണ്ടു.ചാലിശ്ശേരി പോസ്റ്റ് ഓഫീസ്-ഹെൽത്ത് സെന്റർ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. കാൽനടക്കാര്‍ക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത വിധം തകർന്ന നിലയിലായിരുന്നു റോഡ്.
2019 ൽ വിടി.ബൽറാം പാച്ച് വർക്ക് നടത്തുന്നതിന് 20 ലക്ഷം ഫണ്ട് അനുവദിച്ചത് ടെൻണ്ടർ നടപടികളും എല്ലാവിധ പേപ്പര്‍ വർക്കുകളും കഴിഞ്ഞിട്ടും റോഡ് പണി നടക്കാത്തതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കോൺട്രാക്ടറും ഉദ്യോഗസ്ഥരും തമ്മിലുള്ള ഗൂഡാലോചനയും ഒത്തുകളിയുമാണ് ഇതിന് പിന്നിൽ എന്ന് ആരോപണങ്ങൾ ജനകീയ കൂട്ടായ്മ ആരോപിച്ച് പ്രധിഷേധങ്ങൾ നടത്തിയത്.
കുമ്പിടി,പടിഞാറങ്ങാടി എന്നീ ഭാഗങ്ങളിൽ നിന്ന് കുന്നംകുളം, തൃശൂർ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജടക്കമുള്ള ആശുപത്രികളിലേക്കും ടൗണുകളിലേക്കും എളുപ്പത്തിൽ എത്താവുന്ന പ്രധാന വഴിയാണ് ഇത്.
ചാലിശ്ശേരി സർക്കാർ ആശുപത്രി, പഞ്ചയത്ത് ഓഫീസ്, കൃഷിഭവൻ, കെഎസ്ഇബി ഓഫീസ്, കമ്മ്യൂണിറ്റി ഹാൾ, സ്റ്റേറ്റ്ബാങ്ക് പോലീസ് സ്റ്റേഷൻ സർക്കാർ ഹയർസെക്കണ്ടറി സ്കൂൾ മുലയംപറമ്പത്ത് ക്ഷേത്രം ചാലിശ്ശേരി പട്ടിശ്ശേരി ജുമാമസ്ജിദുകളും തുടങ്ങി ആരാധനാലയങ്ങളിലേക്കും പോകാൻ ദിനവും ഉപയോഗിക്കുന്ന പ്രധാന പാതയാണിത്
പട്ടിശ്ശേരി - ചാലിശ്ശേരി പോസ്റ്റ് ഓഫിസ് മുതൽ ഹെൽത്ത് സെന്റർ വരെ ഗട്ടറിൽ ചാടാതെ വണ്ടി ഓടിച്ചാൽ പതിനൊന്നായിരം രൂപ സമ്മാനം നൽകുന്ന ''ഗട്ടർ ചലഞ്ച്'' എന്ന വേറിട്ട പ്രതിഷേധവും കഴിഞ്ഞ ദിവസം ജനകീയ കൂട്ടായ്മ നടത്തിയിരുന്നു
20 ലക്ഷം രൂപയുടെ അടിയന്തിര അറ്റകുറ്റ പണികൾ ആണ് ഇപ്പോൾ നടക്കുന്നതെന്ന് സ്‌പീക്കർ എം.ബി.രാജേഷ് അറിയിച്ചു