പട്ടാമ്പി നഗരത്തിലെ കുഴികളടച്ചു.ബസ് സമരം പിൻവലിച്ചു.


 പട്ടാമ്പി നഗരത്തിൽ മാസങ്ങളായായി തുടരുന്ന ഗതാഗതക്കുരുക്കിന്  കാരണമായ റോഡിലെ  കുഴികളടച്ചു.ഇതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമായി.നിരവധി പ്രതിഷേധങ്ങൾക്ക്  ശേഷമാണ് അധികൃതരുടെ ഭാഗത്തിനിന്ന് നടപടി ഉണ്ടായത്.

ദിനംപ്രതി ഗതാഗതതടസ്സം രൂക്ഷമാകുന്ന പട്ടാമ്പി ടൗണിൽ  വ്യാഴാഴ്ച്ച മുതൽ മേലേ പട്ടാമ്പി മുതൽ ബസ്റ്റാൻഡ് വരെയുള്ള റൂട്ടിൽ സ്വകാര്യബസുകൾ സർവ്വീസ് നിർത്തിവെക്കുമെന്ന്  അറിയിച്ചിരുന്നു.റോഡിലെ കുഴികളടച്ച സാഹചര്യത്തിൽ തീരുമാനം പിൻവലിച്ചിട്ടുണ്ട്.

Tags

Below Post Ad