സ്വർണ്ണാഭരണം വീണുകിട്ടി


എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നും ഇന്ന് 03-03-22ന് സ്വർണ്ണഭരണം വീണ് കിട്ടിയിട്ടുണ്ട് ഉടമസ്ഥർ തെളിവ് സഹിതം കുറ്റിപ്പുറം റോഡിലെ ബസ്റ്റോപ്പിന് സമീപമുള്ള അനന്യ ലക്കി സെന്ററുമായി ബന്ധപ്പെടണം ഫോൺ . 9633073373

updated

വീണ് കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചു നൽകി എടപ്പാളിലെ ലോട്ടറി തൊഴിലാളി കോലൊളമ്പ് അരിയാടത്ത് വിനോദ് മാതൃകയായി.

ബുധനാഴ്ച ഉച്ചയോടെവിനോദിന്റെ ഭാര്യ ഗിരിജക്ക് എടപ്പാൾ തൃശ്ശൂർ റോഡിൽ നിന്നും വീണുകിട്ടിയ സ്വർണാഭരണം വിനോദിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ വഴി ഉടമയെ തേടുകയായിരുന്നു.

വൈകിട്ടോടെ ആഭരണം നഷ്ടപ്പെട്ട കുറ്റിപ്പാല സ്വദേശിനി തെളിവ് സഹിതം ബന്ധപ്പെടുകയും വൈകീട്ട് ഏഴുമണിയോടെ എടപ്പാൾ ടൗണിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത്‌വെച്ച് എസ് ഐ വിജയന്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറുകയും ചെയ്തു എടപ്പാൾ കുറ്റിപ്പുറം റോഡിൽ അനന്യ ലക്കി സെന്റർ നടത്തി വരികയാണ് വിനോദ്.മാതൃകാ പ്രവർത്തനം നടത്തിയ ലോട്ടറി തൊഴിലാളി വിനോദിനെ പോലീസും നാട്ടുകരും അഭിനന്ദിച്ചു

ഉടമയെ കണ്ടെത്തുന്നതിനായി കെ ന്യൂസ് വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും നന്ദി

Tags

Below Post Ad