ഉത്സവപ്പറമ്പിൽ ബലൂൺ വിറ്റുനടന്ന ഒരു പാവം നാടോടി പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.കണ്ണൂർ അണ്ടല്ലൂർക്കാവ് ഉത്സവത്തിനിടയിലാണ് പയ്യന്നൂർ സ്വദേശിയായ അർജുൻ കൃഷ്ണൻ എന്ന ക്യാമറമാന്റെ ക്യാമറകണ്ണുകളിലാണ് ഈ ബലൂൺ വില്പനക്കാരി പെട്ടത്. തീഷ്ണമായ നോട്ടത്തോടെയുള്ള അവളുടെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
രാജസ്ഥാൻ സ്വദേശിയായ കിസ്ബുവാണ് മലയാളികൾക്കിടയിൽ താരമായത്. സ്റ്റൈലിഷ് ഹാൽദീസ് സലൂൺ ആൻഡ് സ്പായുടെ ഉടമ രമ്യ പ്രജുൽ ഈ ഫോട്ടോസ് കാണുകയും കിസ്ബുവിനെ മോഡലാക്കി മേക്കോവർ ഷൂട്ട് ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും അര്‍ജുന്റെ ക്യാമറയ്ക്ക് മുന്നിൽ കിസ്‍ബുവെത്തി.
രമ്യയുടെ മേക്കോവറിൽ കിസ്ബു മലയാളി മങ്കയായി. സെറ്റ് സാരിയും പാവാടയും ബ്ലൗസും ധരിച്ച് കിസ്ബു അസ്സലൊരു മലയാളി പെൺകുട്ടിയായി. കിസ്‍ബുവിന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.