സ്പോര്‍ട്സ് ക്ലബ് രജിസ്ട്രേഷന്‍ മാര്‍ച്ച് 31 വരെ


 ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള കായിക ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍, അക്കാഡമികള്‍, സ്‌കൂള്‍ / കോളേജ്  അക്കാഡമികള്‍ മറ്റു സ്പോര്‍ട്സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാര്‍ച്ച് 31നകം പാലക്കാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്പോര്‍ട്സ് ക്ലബ്ബുകള്‍ / സംഘടനകള്‍ എന്നിവ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിശദവിവരങ്ങള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട്  വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0491 2505100

Tags

Below Post Ad