ഞായറാഴ്ച റേഷന്‍കടകള്‍ തുറക്കില്ല


ഞായറാഴ്ച റേഷൻ കടകൾ തുറക്കില്ല; മന്ത്രിയുടെ നിർദേശം തള്ളി വ്യാപാരികൾ
 
രണ്ടുദിവസത്തെ പൊതു പണിമുടക്കിന്റെ ഭാഗമായി അവധിദിനമായ നാളെ റേഷൻ കടകൾ തുറക്കാനുള്ള മന്ത്രിയുടെ നിർദേശം തള്ളി റേഷൻ വ്യാപാരികൾ. ഞായറാഴ്ച തുറക്കില്ലെന്നും പൊതു

പണിമുടക്ക് ദിവസങ്ങളിൽ കടകൾ തുറക്കുമെന്ന് രണ്ടു പ്രധാനപ്പെട്ട സംഘടനകൾ അറിയിച്ചു. നിയമപ്രശ്നം ഭയന്ന് മന്ത്രിയുടെ നിർദേശം ഉത്തരവായി ഇറക്കാൻ പൊതുവിതരണ വകുപ്പും തയാറായിട്ടില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് നാളെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിർദേശിച്ചത്.

എന്നാൽ, കീഴ്വവഴക്കങ്ങൾ ലംഘിച്ചുള്ള നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് റേഷൻ വ്യാപാരികൾ. പൊതു പണിമുടക്ക് ദിവസങ്ങളിൽ കടകൾ തുറക്കുമെന്നും അവധിദിനമായ നാളെ തുറക്കില്ലെന്നും വ്യാപാരികൾ പ്രഖ്യാപിച്ചു. മാസ അവസാനമായത് കൊണ്ട് കൂടുതൽ ഉപഭോക്താക്കൾ റേഷൻ വാങ്ങാൻ കടകളിൽ വരുന്ന പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ പൊതുപണിമുടക്കിൽ നിന്നു വിട്ടുനിൽക്കാൻ സ്വതന്ത്ര സംഘടനകളായ ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും തീരുമാനിച്ചു. പണിമുടക്ക് ദിവസം കടകൾ തുറക്കുന്നതിനുള്ള സഹായം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
Tags

Below Post Ad