തൃത്താലയിലെ നൂറോളം ഗ്രാമങ്ങളില്‍ സൗഹൃദസന്ദേശവുമായി എസ് വൈ എസ് ഗ്രാമസഞ്ചാരം. തൃത്താല സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 26ന് പടിഞ്ഞാറങ്ങാടിയില്‍ നടക്കുന്ന ഉണര്‍ത്തുസമ്മേളനത്തിന്റെ ഭാഗമായാണ് ഗ്രാമസഞ്ചാരം സംഘടിപ്പിച്ചത്.
ഇന്നലെ കാലത്ത് പത്തിന് അറക്കല്‍ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അഹ്‌സനി ഫ്‌ളാഗ് ഓഫ് ചെയ്തു. അന്‍പതോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ യാത്ര വൈകിട്ട് ഏഴിന് കൂറ്റനാട് സമാപിച്ചു.
കെ. കെ. പാലം കബീര്‍ അഹ്‌സനി, സുബൈര്‍ ബാഖവി, സൈനുദ്ദീന്‍ ഒതളൂര്‍, സൈദലവി നിസാമി, ശിഹാബുദ്ദീന്‍ അസ്ഹരി കരിമ്പനക്കുന്ന്, ഫസല്‍ വാവനൂര്‍, ത്വാഹിര്‍ മുസ്‌ലിയാര്‍ ചെരിപ്പൂര്‍, റിയാസ് ബാഖവി വട്ടുള്ളി പ്രസംഗിച്ചു. യാത്ര ഇന്ന് കാലത്ത് 10ന് കൂറ്റനാട് നിന്ന് ആരംഭിച്ച് വൈകിട്ട് ഏഴിന് കുമരനെല്ലൂരില്‍ സമാപിക്കും.