എടപ്പാൾ മേൽപ്പാലം നിർമാണത്തിനോടനുബന്ധിച്ച് ടൗണിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തിപ്പിച്ചു തുടങ്ങി. ഗതാഗതക്കുരുക്കൊഴിഞ്ഞ ടൗണിൽ സിഗ്നൽ സംവിധാനം ആവശ്യമില്ലെന്ന അഭിപ്രായങ്ങൾ നിലനിൽക്കെയാണ് കെൽട്രോൺ അധികൃതരെത്തി സിഗ്നൽ സംവിധാനം പ്രവർത്തിപ്പിച്ചത്.
ലക്ഷങ്ങൾ ചെലവഴിച്ചു ടൗണിൽ സ്ഥാപിച്ച സിഗ്നൽ പ്രവർത്തിപ്പിക്കാത്തത് ഏറെ വിമർശിക്കപ്പെട്ടിരുന്നു.എന്നാൽ സിഗ്നൽ സംവിധാനം പുനരാരംഭിച്ചത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം