വെള്ളക്കരം കുടിശ്ശിക മാർച്ച് 30നകം അടക്കണം



ജലവിഭവവകുപ്പ്‌ തൃത്താല സെക്ഷനുകീഴിൽ ചാലിശ്ശേരി, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ വെള്ളക്കരം കുടിശ്ശിക 30-നകം അടക്കണം.അടയ്ക്കാത്തപക്ഷം അറിയിപ്പുകൂടാതെ കണക്ഷൻ വിച്ഛേദിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊതുടാപ്പുകളിൽനിന്ന്‌ ഹോസ് ഘടിപ്പിച്ചു വെള്ളമെടുക്കൽ, വാഹനം കഴുകൽ, കന്നുകാലികളെ കുളിപ്പിക്കൽ, കിണർ നിറയ്ക്കൽ എന്നിവ 10,000 രൂപവരെ പിഴ ലഭിക്കുന്ന കുറ്റമാണെന്നും ഗാർഹിക കണക്ഷൻ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Tags

Below Post Ad