ഖത്തർ ലോകകപ്പ്: ഔദ്യോഗിക ആദ്യ പ്രചാരണ ഗാനം ഫിഫ പുറത്തിറക്കി.


 ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന ഖത്തർ   ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക  ആദ്യ ഗാനം ഫിഫ ഇന്ന്  പുറത്തിറക്കി.'ഹയ്യ ഹയ്യ (ബെറ്റർ ടുഗെദർ)' എന്ന് പേരിട്ടിരിക്കുന്ന പാട്ട് ഖത്തറി ഗായിക ഐഷയും അമേരിക്കൻ ഗായകനായ  ട്രിനിഡാഡ് കാർഡോണയും ആഫ്രിക്കൻ ഗായകനായ  ഡേവിഡോയുമാണ് പാടിയിരിക്കുന്നത് 

നവംബറിൽ ആരംഭിക്കുന്ന ലോക കപ്പ്  ടൂർണമെന്റിനായുള്ള മൾട്ടി-സോംഗ് സൗണ്ട് ട്രാക്കിൽ നിന്നുള്ള ആദ്യ ഗാനമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് .വെള്ളിയാഴ്ച ദോഹയിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പിലാണ് ട്രാക്ക് ആദ്യമായി തത്സമയം അവതരിപ്പിക്കുന്നത്.

 “എന്റെ രാജ്യമായ ഖത്തറിന്റെ ഈ വലിയ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാനും ഭാഗമാകാനും കഴിയുന്ന ഈ ആവേശകരമായ സമയങ്ങളിൽ പാടാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതയാണെന്ന്  ഖത്തറി ഗായിക  ഐഷ പറഞ്ഞു.

"ഈ വർഷാവസാനം ലോകത്തെ പ്രകാശിപ്പിക്കുന്ന ഒരു ഫുട്ബോൾ ഫെസ്റ്റിവലിന്റെ ആവേശമാണ് ഈ ഗാനം" എന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഫിഫ പറഞ്ഞു.



Below Post Ad