സാന്ത്വനത്തിന്റെ പെരുമഴയായി മഹല്ലിലെ മുഴുവൻ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് അറുനൂറോളം റമളാൻ കിറ്റുകളാണ് കനിവ് കൂട്ടായ്‌മ വിതരണം ചെയ്തത്.
റമളാൻ മാസത്തിൽ മഹല്ല് നിവാസികൾക്ക് റമളാൻ കിറ്റ് വിതരണം ചെയ്‌തും സാമ്പത്തിക ഞെരുക്കം മൂലം പ്രയാസപ്പെടുന്ന കുരുന്നുകളെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയും മഹാമാരി കാലത്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്‌തും കനിവ് കൂട്ടായ്‌മ വർഷങ്ങളായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളിലും സജീവമാണ്.