ഡി.വൈ.എഫ്.ഐ. ജില്ലാസമ്മേളനം നടക്കുന്നതിനാൽ പൊതു സമ്മേളനം നടക്കുന്ന വെള്ളിയാഴ്‌ച വൈകീട്ട് എടപ്പാളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ പറഞ്ഞു.
അഞ്ചുമുതൽ ഏഴുമണി വരെ കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വട്ടംകുളം, നടുവട്ടം വഴി സംസ്ഥാനപാതയിൽ കയറണം.
തൃശൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ നടുവട്ടത്ത് നിന്ന് തലമുണ്ട, പഴയ ബ്ലോക്ക് ജങ്ഷൻ വഴിയോ കരിങ്കല്ലത്താണി, കുണ്ടുകടവ് വഴിയോ പോകണം.
.jpg)