അഞ്ചുപതിറ്റാണ്ടിനുശേഷം പൂർവവിദ്യാലയമുറ്റത്ത് അവർ ഒത്തുകൂടി


 അഞ്ചുപതിറ്റാണ്ടിനുശേഷം മുൻ അധ്യാപക-വിദ്യാർഥികൾ പൂർവവിദ്യാലയമുറ്റത്ത് ഒത്തുകൂടി. ആനക്കര എസ്.വി.ജി.ബി.ടി.എസിലെ (ആനക്കര ഡയറ്റ്) 1970-72 ടി.ടി.സി. ബാച്ചാണ് വീണ്ടും ഒത്തുകൂടിയത്. 

ഈ ബാച്ചിൽ ടി.ടി.സി. പഠിച്ചിറങ്ങിയവരെല്ലാം അധ്യാപകവൃത്തിതന്നെ സ്വീകരിച്ചാണ് സർവീസിൽനിന്ന് വിരമിച്ചത്.

ഡയറ്റ് ലാബ് സ്കൂൾ അധ്യാപകൻ ഷെരീഫ് സൗഹൃദസംഗമം ഉദ്ഘാടനംചെയ്തു. നാരായണൻ കൊല്ലങ്കോട് അധ്യക്ഷനായി. കെ.വി. ഹരിഗോവിന്ദൻ, സന്ദീപ്, എ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Tags

Below Post Ad