1992 ജനുവരിയിൽ ലോറിയുമായി വന്ന ഇയാൾ കുറ്റിക്കാട് വെച്ച് ഒരു വീടിൻ്റെ മതിൽ തകർത്തു. ഡ്രൈവിംഗിലെ അശ്രദ്ധയാണ് മതിൽ തകരാൻ ഇടയാക്കിയത്.തുടർന്ന് നാട്ടുകാരും ഇയാളും തമ്മിൽ കൈയ്യങ്കാളിയിലെത്തി. അന്ന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇയാൾ നാട്ടുകാരെ ഭയന്ന് ബാംഗ്ലൂരിലായിരുന്നു കുറച്ചു കാലം താമസിച്ചിരുന്നത്. പിന്നീട് ദുബായിലെത്തിയ ഇയാൾ 10 വർഷം മുമ്പ് നാട്ടിൽ വന്നിരുന്നുവെങ്കിലും പിന്നീട് ആരുമറിയാതെ ജീവിച്ചുവരികയായിരുന്നു.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃത്താലയിൽ വെച്ചാണ് പൊന്നാനി പോലീസ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ഏഴായിരം രൂപ പിഴയിട്ടതിന് ശേഷം ഉടൻ ജാമ്യവും നൽകി.പ്രതിയുടെ നിസ്സഹായവസ്ഥ ബോധ്യമായ കോടതി ശിക്ഷ പിഴയിലൊതുക്കുകയായിരുന്നു.