പാസ്സിൽ കൃത്രിമം കാണിച്ച് അനധികൃത മണ്ണ് ഖനനം നടത്തിയ നാല് ടിപ്പറുകളും രണ്ട് മണ്ണു മാന്തി യന്ത്രങ്ങളും കപ്പൂർ കോലോത്തു പറമ്പിൽ നിന്നും റവന്യൂ സ്ക്വാഡ് പിടികൂടി.
ജിയോളജി വകുപ്പ് അനുവദിച്ച പാസ്സിൽ കൃത്രിമം കാണിച്ചും അനുവദിച്ചതിലധികം മണ്ണ് ഖനനം ചെയ്ത് കടത്തിയതിനുമാണ് അധികൃതരുടെ നടപടി. പാലക്കാട് ADMൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ്പരിശോധന നടന്നത്.
ഇന്ന് ഉച്ചയ്ക്ക് ആണ് വാഹനങ്ങൾ പിടികൂടിയത്.കപ്പൂർ വില്ലേജ് ഓഫീസർ കെ.സി കൃഷ്ണകുമാർ, വില്ലേജ് അസിസ്റ്റൻ്റ് ജയപ്രകാശ്, ഇന്ദ്രിസ് എന്നിവരാണ് പരിശോധന നടത്തിയത്.