ചാലിശ്ശേരി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം ആരംഭിച്ചു.ഏഴാം വാർഡ് കുന്നത്തേരി മാവുങ്ങൽ റോഡ് പ്രദേശത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ കുടിവെള്ള വിതരണോദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ശിവാസ്, സജിത ഉണ്ണികൃഷ്ണൻ, ഷഹന മുജീബ്, കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എൽദോ വർഗീസ് എന്നിവർ സംബന്ധിച്ചു.
പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ധാരാളം പ്രാദേശിക കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിരുന്നുവെങ്കിലും, പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ലെന്നും,ഈ വർഷവും കുടിവെള്ള പദ്ധതികൾക്കായി നിശ്ചിത തുക വകയിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു