എംഡിഎംഎ യുമായി കൂറ്റനാട് സ്വദേശിയെ തൃത്താല എക്സൈസ് സംഘം പിടികൂടി

 


കൂറ്റനാട്: എംഡിഎംഎ യുമായി കൂറ്റനാട് സ്വദേശി ഷോൺ വർഗീസ്(22)നെ  തൃത്താല എക്സൈസ് സംഘം പിടികൂടി.വിഷു ദിനത്തിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അറസ്റ്റ്

തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ നൗഫലും പാർട്ടിയും ചേർന്ന് ചാലിശ്ശേരി  സി. കെ നഗർ പ്രദേശത്തുള്ള റോയൽ ടൈലറിങ് എന്ന കടയുടെ അരികിൽ  വെച്ചാണ് ഇയാളെ പിടികൂടിയത്  

 KL 52 J 1745 നമ്പർ സ്കൂട്ടറിൽ 1.68 ഗ്രാം എംഡിഎംഎ കടത്തികൊണ്ടുവന്ന് കൈവശം സൂക്ഷിച്ച കുറ്റത്തിനാണ്  അറസ്റ്റ് ചെയ്ത്.

ഇയാള്‍ കൂറ്റനാട് പ്രദേശത്ത് യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ചില്ലറ കച്ചവടം നടത്തുന്നതായുള്ള പരാതിയില്‍മേല്‍ എക്സൈസ്-ന്റെ ഷാഡോ  ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. 

കേസുമായി ബന്ധപ്പെട്ട് ഇനിയും അന്വേഷണം തുടരുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പ്രതിയെ .പട്ടാമ്പിപട്ടാമ്പി  കോടതയിൽ  ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫീസർ കെ.ജെ.ഓസ്റ്റിന്‍,E. ജയരാജൻ സിവില്‍ എക്സൈസ് ഓഫീസർ മാരായ V.P മഹേഷ്,P. S. മനോജ്‌, അരുൺ. പി.,ആര്‍.വിനു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Below Post Ad