കൂറ്റനാട് മല റോഡിൽ വാഹനാപകടം;മൂന്ന് പേർക്ക് ഗുരുതര പരിക്ക്


കൂറ്റനാട് മല റോഡ് ഇ.എം.എസ് കോളനി റോഡിന് മുൻവശം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർക്ക് ഗുരുതരപരിക്ക്

പരിക്കേറ്റ കാർ യാത്രക്കാരായ കുറ്റിപ്പാല സ്വദേശികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടപ്പാൾ വട്ടംകുളം ഭാഗത്തുനിന്ന്‌ കൂറ്റനാട്ടേക്ക് കാറിൽ വരികയായിരുന്ന കുറ്റിപ്പാല സ്വദേശി സിദ്ധീഖിന്റെ ഭാര്യ ഫാത്തിമ്മ (48), മക്കളായ മുഹമ്മദ് ഫായിസ് (30), ആയിഷ (8) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ക്രഷർ കമ്പനിയുടെ ലോറിയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറിൽനിന്ന്‌ പുറത്തെടുത്തത്.

വാഹനമോടിച്ചിരുന്ന മുഹമ്മദ് ഫായിസിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആയിഷയ്ക്ക് മുഖത്താണ് പരിക്ക്.

ലോറിഡ്രൈവർ വട്ടംകുളം സ്വദേശി മണികണ്ഠന് വലിയ പരിക്കുകളില്ല. എന്നാൽ, ലോറിയുടെ ടയറുകൾ ഊരിത്തെറിച്ച് മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.

Below Post Ad