പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ പരിശീലനം I K NEWS


ആനക്കര : തൃത്താല ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ  ആനക്കര പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ പരിശീലന ക്ലാസ് ആനക്കര ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച്  ഗിന്നസ് സൈതലവി നൽകി.


20 മണിക്കൂർ നേരത്തെ ക്ലാസിന് സൈദലവിക്ക് ലഭിച്ച  പ്രതിഫലം കുമ്പിടി പാലിയേറ്റീവ് സൊസൈറ്റി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണ ചെലവിലേക്കായി അദ്ദേഹം കൈമാറി.

ചടങ്ങിൽ സൊസൈറ്റി ഭാചെയർമാൻ  സി.ടി. സൈതലവി , മുഹമ്മദ് റാഫി, എം.പി.സതീഷ്, എ.ജയദേവൻ, ഡോ.ജിതേഷ്, കാർത്യായനി, പ്രേമ തുടങ്ങിയവർ പങ്കെടുത്തു.



Tags

Below Post Ad