പൊന്നാനി സ്വദേശി മക്കയിൽ മരിച്ചു I K NEWS


പൊന്നാനി സ്വദേശിയെ മക്കയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ മുനമ്പത്തകത്ത് പരേതനായ ഹംസ മകൻ സുബൈർ (55) ആണ് മരിച്ചത്.

ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് അനുമാനം.25 വർഷത്തോളമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിൽ നിന്ന്  അവധികഴിഞ്ഞ് തിരിച്ചെത്തിയത്.

മക്ക അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ  പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

ഭാര്യ: മുംതാസ് കോഴിക്കോട്. മക്കൾ:മഅസൂം (അബുദാബി), മിർസ, മുബാരിസ (ഇരുവരും ദുബൈ), മുഹിസ് (വിദ്യാർഥി).

Below Post Ad