കളഞ്ഞു കിട്ടിയ 15000 രൂപയും രേഖകളും ഉടമസ്ഥന് തിരികെ നൽകി മാതൃകയായി ചാലിശ്ശേരിയിലെ വഴിയോര കച്ചവട തൊഴിലാളികൾ
വഴി യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൂവാറ്റുപുഴ സ്വദേശിയുടെ 15000 രൂപയും രേഖകളും അടങ്ങിയ പേഴ്സ് ഇന്നലെ കാലത്ത് 10 മണിക്ക് വഴിയോര കച്ചവട തൊഴിലാളികൾ ആയ രാജേഷ്,ലത്തീഫ്, എന്നിവർക്ക് കിട്ടിയിരുന്നു.
വഴിയോരക്കച്ചവടക്കാർ ആയ രാജേഷ് ലത്തീഫ് എന്നിവർ ഉടമസ്ഥനെ ഫോണിൽ വിളിച്ചു വരുത്തി നൽകി ചാലിശ്ശേരിക്കു മാതൃകയായിരിക്കുകയാണ് വഴിയോര കച്ചവട തൊഴിലാളികൾ.
സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം ആണ് ഈ തൊഴിലാളികൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.ചാലിശ്ശേരി ജനമൈത്രി പോലീസ് തൊഴിലാളികളെ അഭിനന്ദിച്ചു.