മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡ് മുഖ്യമന്ത്രിയിൽ നിന്നും ഡോ:മൻസൂർ അലി.ടി.എം ഏറ്റുവാങ്ങി


കുമ്പിടി തുറക്കൽ തറവാടിനും നാടിനും അഭിമാനമായി ഡോ:മൻസൂർ അലി.ടി.എം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങി 


ബിസിനസ് ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ പ്രതിഭകൾക്കുള്ള ആദരമാണ്  മീഡിയാവൺ ബിസിനസ് എക്‌സലൻസ് അവാർഡ് 2021.വിവിധ മേഖലകളിൽ മികവ് തെളിയിച്ച 13 ബിസിനസ് പ്രതിഭകളാണ്  മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും കണ്ണൂരിൽ ഇന്ന്  അവാർഡ് ഏറ്റുവാങ്ങിയത് 


ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ,വൈറ്റ് ഫോക്‌സ്  ഇന്റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും  സി.ഇ.ഓയുമാണ്  ഡോക്ടർ മൻസൂർ അലി ടി എം .

കൺസ്ട്രക്ഷൻ കെമിക്കൽ നിർമാണ രംഗത്തെ ഫാസ്റ്റസ്റ്റ് എമെർജിങ് കമ്പനിയായാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന   വൈറ്റ്ഫോക്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് തിരഞ്ഞെടുക്കപ്പെട്ടത്.

Report : K News 


Below Post Ad