മജീഷ്യൻ ആനന്ദ് മേഴത്തൂരിന് ഇന്ദ്രജാലത്തിൽ ഹോണററി ഡോക്ടറേറ്റ്.


  മാജിക്ക് രംഗത്തെ സമഗ്ര പ്രവർത്തനങ്ങളെ മുൻ നിർത്തിയും മാനുഷിക മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന വിവിധ സന്ദേശ പ്രചാരണ ജാലവിദ്യകൾ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആനന്ദ് മേഴത്തൂരിന് ഹോണററി ഡോക്ടറേറ്റും അംഗത്വവും നൽകി International Anti-Corruption and Human Rights council IACHRC ആദരിക്കുന്നു.
ജാലവിദ്യാ രംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു ലോക റെക്കോർഡ് അടക്കം സ്വന്തമാക്കിയ ആനന്ദ് മേഴത്തൂർ,പ്രശസ്ത തമിഴ് സിനിമാ ഹാസ്യതാരം കലൈമണി യോഗി ബാബു അടക്കം ആറു പേർക്കാണ് IACHRC ഹോണററി ഡോക്ടറേറ്റ് നൽകുന്നത്. ചെന്നൈ അരുമ്പാക്കം വിജയ് പാർക്കിൽ ഏപ്രിൽ 9ന് നടക്കുന്ന ചടങ്ങിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
കേരള സംഗീത നാടക അക്കാദമി, യുവജനക്ഷേമ ബോർഡ്, എക്സൈസ് ഡിപ്പാർട്ട്‌മെന്റ്, റോട്ടറി ഇന്റർനാഷണൽ തുടങ്ങി ഒട്ടനവധി സംഘടനകളുടെ അവാർഡുകളും അഭിനന്ദനങ്ങളും ഏറ്റു വാങ്ങിയ ആനന്ദ് മേഴത്തൂർ,

കണ്ണുകൾ മൂടിക്കെട്ടി ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ജാലവിദ്യകൾ അവതരിപ്പിച്ചതിന് ദേശീയ, അന്തർദേശീയ അവാർഡുകളും മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുൾകലാമിന്റെ പേരിലുള്ള കലാംസ്‌ വേൾഡ് റെക്കോർഡ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും ഇതിനകം നേടിയിട്ടുണ്ട്.

SWALE
Tags

Below Post Ad