ഖത്തർ അറക്കൽ മഹല്ല് കമ്മിറ്റിയുടെ സമൂഹ ഇഫ്താർ സംഗമം നടന്നു


ദോഹ: കുമരനല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റിയുടെ സമൂഹ ഇഫ്താർ സംഗമം റയ്യാനിൽ വെച്ച് നടന്നു. മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷത്തോളമായി നടത്താൻ കഴിയാതിരുന്ന ഇഫ്താർ വിരുന്ന് ഈ വർഷം അതിവിപുലമായി സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിൻ്റെ മുന്നോടിയായി നടന്ന മതേതര സംഗമം സി കരീമിൻ്റെ അധ്യക്ഷതയിൽ ടി ഹനീഫ് മന്നായ് ഉദ്ഘാടനം ചെയ്തു, കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.

അറക്കൽ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും, റംസാൻ റിലീഫ് ക്യാമ്പും ഇന്നത്തെ കാലഘട്ടത്തിൽ മതേതര കൂട്ടായ്മക്ക് ഉണർവ്വ് നൽകുന്നതാണെന്ന് അദ്ദേഹം പ്രശംസിച്ചു. ടികുഞ്ഞാലൻ, എം വി നാസർ, ശിവകുമാർ അമേറ്റിക്കര, കെ അബുൽ കലാം, കെ ഫാസിൽ എന്നിവർ ആശംസകൾ നേർന്നു,

കെ ആദിൽ കലാം ഖിറാഅത്ത് നടത്തി. കെപി അഷറഫ് സ്വാഗതവും, ടി പി മുഹമ്മദ് അലി നന്ദിയും പറഞ്ഞു. പരിപാടിക്ക് എംവി ഹബീബ്, വി കെ അസ് ലം, ഒ മൻസൂർ, എം വി നാസർ, ടി നിസാർ,vകെ ടി സാഹിർ, എംകെ ഫിറോസ് എന്നിവർ നേതൃത്വം നൽകി.

Below Post Ad