മലയാളികളെ വീണ്ടും കണ്ണീരിലാഴ്ത്തി ഒരു മരണം കൂടി.യുക്രൈനിൽ താമസ സ്ഥലത്ത് നിന്നും നോമ്പ് തുറക്കുള്ള വിഭവങ്ങൾ വാങ്ങാൻ പോകുമ്പോഴുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ട ചമ്രവട്ടം സ്വദേശി പാട്ടത്തിൽ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്‌വാന്റെ വിയോഗം ഏവരെയും കണ്ണീരിലാഴ്ത്തി .
യുക്രൈനിൽ അവസാന വർഷ മെഡിസിൻ വിദ്യാർത്ഥിയായ റിസ്‌വാൻ അർമേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാൻസ്‌ഫർ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു .
താമസ സ്ഥലത്തു നിന്നും നോമ്പ് തുറക്കുള്ള വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെ വൈകുന്നേരം 6.30 ന് ബൈക്ക് അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നാട്ടിൽ എത്തിക്കാൻ കെ.ടി.ജലീൽ എം എൽ എ നോർക്കയുടെ സഹായം തേടിയിരിക്കുകയാണ്.