ചാലിശ്ശേരി പഞ്ചായത്ത് 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന എസ്.സി. വിഭാഗത്തിൽപെട്ട വയോജനങ്ങൾക്കായുള്ള കട്ടിൽ വിതരണം രണ്ടാംഘട്ടം പൂർത്തിയായി.
പഞ്ചായത്ത് അംബേദ്കർ ഹാളിൽ കട്ടിൽ രണ്ടാം ഘട്ട വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർ സജിത ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി എ.ശ്രീജിത്ത്, പഞ്ചായത്ത് കോഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ സംബന്ധിച്ചു. ആദ്യഘട്ടത്തിൽ 40 കട്ടിലുകളും രണ്ടാംഘട്ടത്തിൽ 17 കട്ടിലുകളും ആയി ആകെ 57 കട്ടിലുകളുമാണ് എസ്.സി. വയോജനങ്ങൾക്കായി പഞ്ചായത്ത് വിതരണം നടത്തിയത്.