എടപ്പാൾ: നിയന്ത്രണം നഷ്ടപ്പെട്ട കാർ നിർത്തിയിട്ട പോലീസ് ജീപ്പിൽ ഇടിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ എടപ്പാൾ ഗോവിന്ദ തീയറ്റർ സമീപമാണ് അപകടം ഉണ്ടായത്. എടപ്പാളിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ഹൈവേ പോലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നു.
നിസ്സാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. തുടർന്ന് വാഹനങ്ങൾ സ്റ്റേഷനിലേക്കു മാറ്റി. കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ സംസ്ഥാനപാതയിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്.