കൂടല്ലൂർ സ്‌കൂളിലെ എൽ.എസ്.എസ്,യു.എസ്. എസ് വിജയികളെ അനുമോദിച്ചു


ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ എൽ.എസ്.എസ്, യു.എസ്. എസ് വിജയികളെ അനുമോദിക്കലും പബ്ലിക് അഡ്രസിങ്ങ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും നടന്നു. അനുമോദന ചടങ്ങ് ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 


2021-22 അധ്യയന വർഷത്തെ സ്കൂൾ ഗ്രാന്റ് ഉപയോഗിച്ച് നിർമ്മിച്ച പബ്ലിക് അഡ്രസിങ്ങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ ഷാനിബ ടീച്ചർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശകുന്തള ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂബിയ റഹ്മാൻ എൽ. എസ്. എസ് ,യു. എസ് എസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. 



പി.ടി.എ പ്രസിഡന്റ് ഷുക്കൂർ പി.എ അധ്യക്ഷത വഹിച്ചു.ആനക്കര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.സി രാജു , ബ്ലോക്ക് മെംബർ എം.ടി ഗീത, വാർഡ് മെംബർമാരായ ടി. സാലിഹ്, വി.പി സജിത, കെ.സുജാത , അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് .ടി ചടങ്ങിന് നന്ദി പറഞ്ഞു.

Tags

Below Post Ad