ആനക്കര മഹല്ല് പ്രവാസി നിവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ റമദാൻ റിലീഫ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ലിവാഉൽ ഇസ്‌ലാം മദ്രസയുടെ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് സിഎം. ബഷീർ ഫൈസിയും, മഹല്ല് ഖതീബ് അബ്ദുറഹിമാൻ ബാഖവിയും ചേർന്ന് നിർവഹിച്ചു.
ആനക്കര മഹല്ല് പ്രവാസി നിവാസി കൂട്ടായ്മ പുസ്തകത്തിൻറെ പ്രകാശനം ലിവാഉൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന മജ്ലിസുന്നൂർ സദസ്സിൽ മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ബാഖവി മഹല്ല് പ്രസിഡണ്ട് സി എം ബഷീർ ഫൈസിക്ക് കോപ്പി കൈമാറി പ്രകാശനം നിർവഹിച്ചു.
സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞുനിന്ന കൂട്ടായ്മയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൂടാതെ നൂറ്റാണ്ടുകളോളം പഴക്കമുള്ള ആനക്കര ജമാഅത്ത് പള്ളിയുടെ ചരിത്ര പൈതൃകത്തെ കുറിച്ചും, 1950 കളിൽ നിർമ്മിച്ച ലിവാഉൽ ഇസ്‌ലാം മദ്രസ യെക്കുറിച്ചും, മഹല്ലിലെ ആത്മീയവും, ദീനീ പരവുമായ മുന്നേറ്റത്തെ ലക്ഷ്യംവെച്ച് പള്ളി മദ്രസ നിർമ്മാണത്തിന് സഹായവും നേതൃത്വം നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ കുറിച്ചും, മഹല്ലിലെ ദീനി വൈജ്ഞാനിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന പണ്ഡിതന്മാരെ കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
കൂട്ടായ്മയുടെ ഭാരവാഹികൾ ഉൾപ്പെടെ നൂറുകണക്കിന് മഹല്ല് വാസികൾ സാക്ഷ്യം വഹിച്ച ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചു. സംസാരിച്ചു. കൂട്ടായ്മയുടെ ട്രഷറർ കെ വി ബാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംഗങ്ങളായ അഷറഫ് കെ കെ, അബുബക്കർ കെ വി, വി വി ബഷീർ ഫൈസി, ഫോറോസ് പി വി തുടങ്ങിയവർ പങ്കെടുത്തു.