വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല വളര്ന്നുവന്നത് വികസന തുടര്ച്ചയുടെ പ്രതീകമാണെന്ന് സ്പീക്കര് എം.ബി. രാജേഷ് . നിര്മ്മാണം പൂര്ത്തീകരിച്ച നെല്ലായ- മപ്പാട്ടുകര റോഡിന്റേ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്.
കാര്യക്ഷമമായി റോഡ് നിര്മ്മാണം പൂര്ത്തിയാക്കിയതിന് എം.എല്.എയും പഞ്ചായത്ത് അംഗങ്ങളെയും അഭിനന്ദിക്കുന്നതായും സ്പീക്കര് പറഞ്ഞു.മുഹമ്മദ് മുഹസിന് എം.എല്.എ അധ്യക്ഷനായി..
കുലുക്കല്ലൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി, നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജേഷ്, വൈസ് പ്രസിഡന്റ് ടി. കെ. ഇസഹാക്ക്, ജില്ലാ പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് ഷാബിറ, എക്സിക്യൂട്ടീവ് എഞ്ചിനീയര് പ്രമോദ്, എന്നിവര് പങ്കെടുത്തു.