മാസപ്പിറവി കണ്ടു.സൗദിയിൽ നാളെ റമദാൻ വ്രതാരംഭം




സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷക സമിതി അറിയിച്ചു.ഇന്ന് ശഅബാൻ 29 പൂർത്തിയാക്കി നാളെ റമദാൻ ഒന്നിന്  തുടക്കമാകും.

സൗദിയിലെ സുദൈറിൽ മാസപ്പിറവി ദർശിച്ചതിനെ തുടർന്ന്  രാജ്യത്ത് നാളെ റമദാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിംകോടതി പ്രഖ്യാപിച്ചു.

 മാസപ്പിറവി നിരീക്ഷണക്കമ്മറ്റിയുടെ കീഴിൽ രാജ്യത്ത് സുദൈർ തുമൈർ, എന്നിവിടങ്ങളിൽ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് മാസപ്പിറവി ദർശിക്കാൻ സാധ്യയുളളതായി രാജ്യത്തെ ഗോളശാസ്ത്ര വിദഗ്ധർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

യു എ ഇ യിലും നാളെമുതൽ റമദാൻ  വ്രതം ആരംഭിക്കും.ഒമാനിൽ ഞായറാഴ്ചയാണ് റമദാൻ ഒന്ന് 




Below Post Ad