ചാലിശ്ശേരി പഞ്ചായത്ത്‌ കൃഷിഭവൻ പച്ചക്കറി വിത്ത് വിതരണം


  മുഖ്യമന്ത്രിയുടെ 100  ദിന കർമ്മപരിപാടിയുടെ ഭാഗമായി,ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ ചാലിശ്ശേരി പഞ്ചായത്തിൽ പച്ചക്കറി വിത്ത് വിതരണം  വാർഡ് തല ഉദ്ഘാടനം നടന്നു.

മൂന്നാം വാർഡ്‌ കിഴക്കെ പട്ടിശ്ശേരിയിൽ നടന്ന പച്ചക്കറി വിത്ത് വിതരണോദ്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ നിർവ്വഹിച്ചു. വാർഡ്‌ മെമ്പർ റംല വീരാൻകുട്ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ കൃഷി ഓഫീസർ അജിത് കൃഷ്ണ അധ്യക്ഷനായി..

പഞ്ചായത്ത്‌ മെമ്പർ ഫാത്തിമത് സിൽജ,കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി, പാടശേഖര സമിതി പ്രസിഡന്റ് എ.എം. യൂസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കോയണ്ണി പടാട്ടിൽ , ഒ.എം.ഹസ്സൻ, കുഞ്ഞുമോൻ കൈപ്രാസ്,ചാത്തതെക്കേടത്ത്,ഷാജി കൈപ്രാസ് എന്നിവർ സംബന്ധിച്ചു.അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ്‌ നന്ദി രേഖപ്പെടുത്തി.

ഇന്നു മുതൽ മൂന്ന് ദിവസങ്ങളിലായി  പഞ്ചായത്തിലെ പതിനഞ്ചു വാർഡുകളിലും പച്ചക്കറി വിത്ത് വിതരണം പൂർത്തിയാകും.

Tags

Below Post Ad