നടൻ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു


നടൻ ഗിന്നസ് പക്രു അപകടത്തിൽ പെട്ടു.താരം സഞ്ചരിച്ചിരുന്ന വാഹനം തിരുവല്ല ബൈപ്പാസിൽ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മഴുവങ്ങാട്ട് ചിറയ്‌ക്ക് സമീപം ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം

മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ ലോറി പക്രു സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.തുടർന്ന് മറ്റൊരു കാറിൽ അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിച്ചു

Tags

Below Post Ad