പരുതൂർ ജി.എൽ.പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനംചെയ്തു.
വിരമിക്കുന്ന അധ്യാപിക പി. ലൈലയ്ക്ക് യാത്രയയപ്പ് നൽകി. സിനിമാ-സീരിയൽ താരം അനൂപ് കൃഷ്ണൻ മുഖ്യാതിഥിയായി. പഞ്ചായത്തംഗം സുധീർ, പി.ടി.എ. പ്രസിഡന്റ് സുബ്രഹ്മണ്യൻ, സന്തോഷ്, രമണി, ശാന്ത, ഇ.പി. കുഞ്ഞൻ തുടങ്ങിയവർ സംസാരിച്ചു.