''മിസ്റ്റർ പാലക്കാട്'' മുസ്തഫ കൂടല്ലൂരിനെ ആദരിച്ചു I K NEWS



പാലക്കാട് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്‌നസ് അസോസിയേഷൻ സംഘടിപ്പിച്ച മിസ്റ്റർ പാലക്കാട്  ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി മിസ്റ്റർ പാലക്കാടായി തെരഞ്ഞെടുക്കപ്പെട്ട കൂടല്ലൂർ സ്വദേശി മുസ്തഫയെ കൂടല്ലൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.


തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ടി ഗീത ഷാൾ അണിയിച്ച് അഭിനന്ദന ഫലകം സമ്മാനിച്ചു അഭിനന്ദിച്ചു. ചടങ്ങിൽ പതിനൊന്നാം ബൂത്ത് പ്രസിഡണ്ട് സി.കെ അക്ബർ ,സുലൈമാൻ ,എ.കെ.ഹക്കിം, സി.കെ.സൈനുദ്ധീൻ എന്നിവർ പങ്കെടുത്തു.

Report: K NEWS

Below Post Ad