പെരുമ്പിലാവ് നിലമ്പൂർ പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടാമ്പി പാലം മുതൽ ഞാങ്ങാട്ടിരി പെട്രോൾപമ്പ് വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവച്ചു.
വിഷു കഴിഞ്ഞ് പ്രവർത്തികൾ പുനരാരംഭിക്കും. റവന്യൂ- പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ സംയുക്തമായി ചേർന്ന താലൂക്കുതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്