തൂതപ്പുഴയിൽ തിരുവേഗപ്പുറയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ ടിപ്പർ ലോറി റവന്യൂ വിജിലൻസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പിടികൂടി. ഞായറാഴ്ചരാത്രി നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്.
തൂതപ്പുഴയിലെ വിവിധഭാഗങ്ങളിൽനിന്ന് മണൽക്കടത്ത് വ്യാപകമാണെന്ന പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന കർശനമാക്കിയത്.
ശനിയാഴ്ച കുലക്കല്ലൂരിൽ നടത്തിയ പരിശോധനയിലും മണൽ കയറ്റിയ ലോറി പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കെ.സി. കൃഷ്ണകുമാർ, പി.എസ്. രാജീവ്, എസ്. സെബാസ്റ്റ്യൻ, എസ്. ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കപ്പൂർ വില്ലേജിലെ കഞ്ഞിരത്താണിയിൽ നിന്നും അനധികൃതമായി മണ്ണെടുപ്പ് നടത്തിയ ടിപ്പർ ലോറിയും റവന്യൂ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.