രുദ്ര വിപിൻ പാലക്കാട്‌ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് യോഗ്യത നേടി | K News


 പാലക്കാട്‌ കോട്ടമൈതാനിയിൽ നടന്ന് വന്നിരുന്ന സെലക്ഷൻ ക്യാമ്പിൽ നിന്നും  അണ്ടർ 16 ജില്ലാ  ക്രിക്കറ്റ്  ടീമിലേക്ക് പരുതൂരിന്റെ അഭിമാനം രുദ്രവിപിൻ യോഗ്യത നേടി.

സെലക്ഷന്റെ ഭാഗമായി നടന്ന മാച്ചുകളിൽ "Promising Youngster Of the tournament" പുരസ്കാരവും സ്വന്തമാക്കി കൊണ്ടാണ്  രുദ്ര അണ്ടർ 16- ടീമിൽ ഇടം നേടിയിയത്.നാടിന്റെ അഭിമാനമായ  രുദ്ര വിപിന്  എല്ലാ സഹായവും പിന്തുണയും പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എം പി എം സക്കറിയ ഉറപ്പ് നൽകി.

മാസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ  നിറഞ്ഞു നിന്നിരുന്ന രുദ്ര ഇന്നെത്തിയിരിക്കുന്നത്  പാലക്കാട്‌ ജില്ലാ ടീമിലേക്കാണ്. കൊറോണകാലത്തും വീട്ടിൽ ഇരിക്കാതെ പെരിന്തൽമണ്ണ ഡ്രീം അക്കാഡമിയിൽ നിന്നും മുൻ രഞ്ജി താരം ഹൈദരലി സാറിന്റെ പരിശീലനത്തിൽ നിന്ന് കൊണ്ടാണ് രുദ്ര ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

കുറഞ്ഞ കാലയളവിൽ രുദ്ര നേടിയിരിക്കുന്ന ഈ നേട്ടം നാടിന് തന്നെ അഭിമാനിക്കാവുന്നതാണ്. ചരിത്രത്തിൽ ആദ്യമായാണ് നമ്മുടെപരുതൂരിൽ നിന്നും ഒരു പെൺകുട്ടി ജില്ലാ  ക്രിക്കറ്റ്  ടീമിൽ  ഇടം നേടിയിരിക്കുന്നത്.

ഇന്ന് പാലക്കാടിന് വേണ്ടി പേഡ് അണിയുന്ന രുദ്ര നാളെ കേരളവും കടന്ന് നമ്മുടെ ഇന്ത്യായുടെ  ജെഴ്‌സിയിൽ പേഡണിഞ്ഞു ഇടം കയ്യിൽ ബാറ്റുമായി ഗ്രൗണ്ടിൽ ഇറങ്ങുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഒരു നാട് മുഴുവൻ 

 ഈ നിമിഷം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഒരു കാലത്ത് ക്രിക്കറ്റ് കളിയിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ട പിസിസിയുടെ അന്നത്തെ അഹങ്കാരമായിരുന്ന  അവളുടെ അച്ഛൻ ബെവൻ തന്നെയാവും..


Below Post Ad