ഫെഡറൽ ബാങ്കിൽ ഓഫിസർ ഒഴിവ്; മേയ് 23 വരെ അപേക്ഷിക്കാം | KNews


ഒന്നാം ക്ലാസ് പി.ജി ബിരുദാനന്തര ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ ജൂനിയർ മാനേജ്മെന്റ് ഗ്രേഡിൽ ഓഫിസറാകാം. ശമ്പളനിരക്ക് 36,000-63,840 രൂപ. വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 58,500 രൂപ ശമ്പളം ലഭിക്കും.

പത്തു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പരീക്ഷകളിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. 1.5.2022ൽ ഉയർന്ന പ്രായപരിധി 27 വയസ്സ്. 1995 മേയ്  ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 32 വയസ്. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

റിക്രൂട്ട്മെന്റ് വിജ്ഞാപനം www.federalbank.co.in ൽ കരിയേഴ്സ് പേജിലുണ്ട്.അപേക്ഷ ഓൺലൈനായി മേയ് 23 വരെ.ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് അസസ്മെന്റ്, ഗ്രൂപ്പ്  ചർച്ച, റോബോട്ടിക് ഇന്റർവ്യൂ, പേഴ്സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഇന്റർവ്യൂ കേന്ദ്രങ്ങളായിരിക്കും. അന്വേഷണങ്ങൾക്ക് careers@federalbank.co.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.

Below Post Ad