ഉദ്ഘാടനത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ്‌ ദുരന്ത നിവാരണ സേനക്കൊപ്പം കുളത്തിലിറങ്ങി മാതൃകയായി


 എടപ്പാൾ: ദുരന്ത നിവാരണ സേനക്ക് ആത്മവിശ്വാസം നൽകി വട്ടംകുളംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ. ദുരന്ത നിവാരണ സേനക്കായി ഗ്രാമ പഞ്ചായത്ത് നൽകുന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രസിഡന്റ്.

ദുരന്ത നിവാരണ സേനക്ക് നേതൃത്വം നൽകാൻ താല്പര്യമുണ്ടെന്ന് സൂചിപ്പിച്ച് അദ്ദേഹം തന്നെ ലൈഫ് ജാക്കറ്റ് ധരിച്ചു ദുരന്ത നിവാരണ സേനക്കൊപ്പം കുളത്തിലിറങ്ങുകയായിരുന്നു.

വട്ടംകുളം പഞ്ചായത്തിലെ ദുരന്തനിവാരണ സമിതിയുടെ കീഴിൽ നെല്ലിശ്ശേരി താമറാട്ട് കുളത്തിൽ നടന്ന വിതരനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് നിർവഹിച്ചു. മെമ്പർ ഹസൈനാർ നെല്ലിശ്ശേരിയും സംഘവും കുളത്തിൽ പ്രസിഡണ്ടിന്റെ കൂടെയിറങ്ങി .

ദുരന്ത നിവാരണത്തിന്റെ ഭാഗമായി നീന്തൽ പരീശീലനം വിപുലമായി നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു . പി വി ബൈജു അധ്യക്ഷത വഹിച്ചു. ഹസ്സൈനാർ നെല്ലിശ്ശേരി, ഹൈദർ ബിൻ മൊയ്‌ദു, റഷീമോൻ, ലത്തീഫ് കെ.വി, റാഷിദ്‌ വട്ടംകുളം, ഷാഹുൽ ഹമീദ്, ശിഹാബ് കെ.വി, ഹബീബുള്ള എം.കെ കബീർ, മുസ്തഫ എന്നിവർ പ്രസംഗിച്ചു.

Below Post Ad