യൂത്ത് ലീഗ് യുവ ജാഗ്രതാ റാലി മെയ് 27നു കുമ്പിടിയിൽ | KNews


ഫാഷിസം, ഹിംസാത്മക പ്രതിരോധം, മത നിരാസം,മത സഹോദര്യ കേരളത്തിനായി.എന്ന പ്രമേയം ചർച്ച ചെയ്തു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത  യുവ ജാഗ്രതാ റാലി തൃത്താല  നിയോജക മണ്ഡലത്തിൽ മെയ് 27 വെള്ളിയാഴ്ച കുമ്പിടിയിൽ വെച്ചു നടക്കും.

 റാലി യുടെ വിജയത്തിനായി എസ്. എം. കെ തങ്ങൾ ചെയർമാനും, കെ. അബ്ദുൽ സമദ് ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.കൂടല്ലൂർ സി. എച് സെന്ററിൽ ചേർന്ന  സ്വാഗത സംഘ രൂപീകരണയോഗം  എസ്. എം. കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ സമദ് അധ്യക്ഷനായിരുന്നു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് പി. എം മുസ്തഫ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.  കെ. പി മുഹമ്മദ്‌, കെ. വി മുസ്തഫ,സി. അബ്ദു, പി. ടി എം ഫിറോസ്, ശറഫുദ്ധീൻ പിലാക്കൽ,സക്കീർ കൊഴിക്കര, പോന്നു രാമചന്ദ്രൻ, പി. എം മുനീബ് ഹസൻ, കെ എം അബ്ദുള്ളകുട്ടി, അഡ്വ : ബഷീർ, ഒ. കെ സവാദ്, പി. ഇ സാലിഹ്, യു. ടി താഹിർ,താജുദ്ധീൻ, അബ്ദുള്ളക്കുട്ടി, മുസ്തഫ പുളിക്കൽ, സിയാദ് പള്ളിപ്പടി, ബീരാവുണ്ണി തൃത്താല, അനസ് വെള്ളാളൂർ, മണികണ്ഠൻ, മുഹ്സിൻ കുമ്പിടി, ഫൈസൽ നാനാച്ചികുളം, അഫ്സൽ പുന്നക്കാടൻ, മുഹ്സിൻ ആലൂർ, റസാഖ് കോട്ടോപ്പാടം, ശിഹാബ് മഞ്ചാടി, എം. വി ഷഫീഖ്, തുടങ്ങിയവർ സംസാരിച്ചു.

Below Post Ad