ആനക്കരയിൽ തെളിനീർ ഒഴുകും നവകേരളം പദ്ധതിക്ക് തുടക്കമായി |KNews


 ആനക്കര : തെളിനീർ ഒഴുകും പദ്ധതിയുടെ ഭാഗമായി ജലസഭ , ജലനടത്തം, ജലസ്രോതസ്സുകളുടെ ശുചീകരണം തുടങ്ങിയ പ്രവൃത്തികൾക്ക് ആനക്കര പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ആനക്കര ഗ്രാമപഞ്ചായത്തിൽ തെളിനീർ ഒഴുകും നവകേരളത്തിന്റെ ഭാഗമായി ജലസഭയും, ജലനടത്തവും  പന്നിയൂർ തുറയിൽ വച്ച് നടത്തി.   ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  റുബിയ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.

 പി.സി. രാജു അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ ബാലചന്ദ്രൻ , സവിത ടീച്ചർ, മെമ്പർ മാരായ കെ പി മുഹമ്മദ് , ദീപ , ടി സാലിഹ് , സജിത വി പി , ടി സി പ്രജിഷ , വി പി ഷിബു , ബീന വി പി  , സെക്രട്ടറി ഇ എൻ ഹരിനാരായണൻ ,  കെ എസ് അപ്പു, കൃഷി ഓഫീസർ എം പി സുരേന്ദ്രൻ  എ ഇ ഹബീബ ,  എ ഇ ബിനീത എന്നിവർ പ്രസംഗിച്ചു.

Tags

Below Post Ad