കൂടല്ലൂരിൽ അപകടഭീഷണിയായ മരം മുറിച്ചുമാറ്റി | KNews


 കൂടല്ലൂരിൽ അപകടഭീഷണിയായി നിന്ന ഉണങ്ങിയമരം മുറിച്ചുമാറ്റി. തിരക്കേറിയ കൂടല്ലൂർ-കുമ്പിടി റോഡരികിൽ ഉണങ്ങിനിൽക്കുന്ന മരമാണ് കുമ്പിടി കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയത്.

ആയിരക്കണക്കിന്‌ വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്ന റോഡരികിലാണ്‌ മരം ഭീഷണിയായി നിന്നിരുന്നത്. ഇതിനുപുറമേ മരത്തിനുസമീപത്തുകൂടി വൈദ്യുത ലൈനും കടന്നുപോകുന്നുണ്ടായിരുന്നു. 

ദ്രവിച്ചുനിൽക്കുന്ന മരത്തിന്റെ കൊമ്പുകൾ ഇടയ്ക്കിടെ പൊട്ടി വീഴുന്നതും പതിവായിരുന്നു.അപകടഭീഷണിയായ ഉണങ്ങിയമരം മുറിച്ചുനീക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരുന്നു


Below Post Ad