കടകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം | KNews


 ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ പ്രചാരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ\ലൈസൻസ് നിർബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോർജ്. സ്ഥാപനങ്ങൾ മൂന്നുമാസത്തിനകം ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ\ലൈസൻസ് എടുക്കണം. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം.

ഭക്ഷ്യസുരക്ഷാ കലണ്ടർ കാലോചിതമായി പരിഷ്കരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പരാതികൾ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യാൻ പൊതുജനങ്ങൾക്ക് സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ പരിശോധന നിർത്തിവെക്കരുതെന്ന് മന്ത്രി നിർദേശിച്ചു.

അടപ്പിച്ച കടകൾ തുറക്കുന്നത് മാനദണ്ഡമനുസരിച്ചായിരിക്കണം. സമയബന്ധിതമായി പരിശോധനാഫലങ്ങൾ ലഭിക്കാൻ നടപടിയെടുക്കണം. ജില്ലാതലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ ഇവ വിശകലനം ചെയ്യണം.

അസി. കമ്മിഷണർമാർ ഇത് വിലയിരുത്തണം. ഓരോമാസവും പരിശോധന സംബന്ധിച്ച് സംസ്ഥാനതലത്തിൽ വിശകലനം ചെയ്യണം. പരിശോധനാസമയത്ത് വേണമെങ്കിൽ ഉദ്യോഗസ്ഥർക്ക് പോലീസ് സുരക്ഷ തേടാം -മന്ത്രി പറഞ്ഞു.

Tags

Below Post Ad