കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്.

 


ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും വിമത നേതാവുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയില്‍ കപില്‍ സിബല്‍ രാജ്യസഭാ എംപിയാകും. ഉത്തര്‍പ്രദേശ് വിധാന്‍ സഭയിലെത്തി കപില്‍ സിബല്‍ നോമിനേഷന്‍ നല്‍കി. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം എത്തിയാണ്‌ അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. 

'ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഞാന്‍ രാജ്യത്ത് എല്ലായ്‌പ്പോഴും സ്വതന്ത്ര ശബ്ദമാകാന്‍ ആഗ്രഹിക്കുന്നു. ഒരു സ്വതന്ത്ര ശബ്ദമാകുക എന്നത് പ്രധാനമാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ മോദി സര്‍ക്കാരിനെ എതിര്‍ക്കാന്‍ ഒരു സഖ്യമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' കപില്‍ സിബല്‍ പറഞ്ഞു..

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി23 നേതാക്കളുടെ കൂട്ടായ്മയില്‍ പ്രമുഖനായിരുന്നു കപില്‍ സിബല്‍.കോണ്‍ഗ്രസില്‍ നിന്ന് താന്‍ ഈ മാസം 16-ന് രാജിവെച്ചിട്ടുണ്ടെന്ന് പത്രിക സമര്‍പ്പിച്ച ശേഷം കപില്‍ സിബല്‍ വ്യക്തമാക്കി..

Tags

Below Post Ad