കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഒരാൾ മരിച്ചു


വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കാവുംപുറം അകയിൽ അബ്ദുൽ കരീമാണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാറും വട്ടപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത് .

ഇടിയുടെ ആഘാദത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു.

Below Post Ad