അബൂദബി: ഗ്യാസ് സ്‌ഫോടനത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരാണ് (42) മരിച്ചത്. ഇദ്ദേഹത്തിന്റെ വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറി. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു.
അബുദബി നഗരത്തിലെ മലയാളി റെസ്റ്റോറന്റിലായിരുന്നു ഗ്യാസ് സിലിണ്ടർ സ്‌ഫോടനമുണ്ടായത്. മരിച്ചവരിൽ ഇന്ത്യക്കാരൻ ഉൾപ്പെടുന്നതായി എംബസി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് അബൂദബിയിലെ മലയാളി റെസ്റ്റോറൻറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചത്. സംഭവത്തിൽ 120 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. 64 പേർ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.