കുറ്റിപ്പുറം പാലത്തിന് സമീപം കുളിക്കാനിറങ്ങിയ നിയാസും മൂന്നു കൂട്ടുകാരും ഒഴുക്കിൽ പെടുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നിയാസിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുറ്റിപ്പുറം ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം തിരുർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.ഉച്ചയോടെ കുറ്റിപ്പുറം കാങ്കപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും