കുമരനല്ലൂർ: കുമരനലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അലൂംനി അസോസിയേഷൻ അംഗത്വ കാംപയിൻഎം.ടി.വാസുദേവൻ നായർക്ക് വിശിഷ്ടാംഗത്വം സമർപ്പിച്ച് തുടക്കമായി. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ജ്ഞാനപീഠ ജേതാവ്യമായ എം.ടി.ക്ക് വിശിഷ്ടാംഗത്വം അസ്സോസിയേഷൻ പ്രസിഡന്റ് പാറയിൽ രാജീവ് തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് കൈമാറി.
ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷ വഹിച്ചു. സ്കൂൾ പുറത്തിറക്കുന്ന സ്മരണിക സംബന്ധിച്ച് പത്രാധിപ സമിതി അംഗങ്ങൾ എം ടി യു മായി കൂടി ആലോചന നടത്തി. ഇതിന് മുൻ കൈയ്യടുത്ത വരെ അദ്ദേഹം അഭിനന്ദിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. കുമരനല്ലൂർ ഗവ.ഹൈസ്കൂളിന്റെ പ്രശസ്തി കേരളത്തിലും ഇന്ത്യയിലും മാത്രം ഒതുങുന്നതല്ലന്നും അദ്ദേഹം പറഞ്ഞു.
കുമരനല്ലൂർ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥി ജഹ്നവി എസ് അശോക് 600 ൽപരം റൂബിക്സ് ക്യൂബുകൾ ഉപയോഗിച്ച് തയ്യാറാക്കിയ എം.ടി.യുടെ ചിത്രം അദ്ദേഹത്തിന് ചടങ്ങിൽ സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റാണി അരവിന്ദൻ, പ്രധാനധ്യാപിക സി കെ സുനിത, ജികാപ് സെക്രട്ടറി വി എ.ലത്തീഫ്, സ്മരണിക മുഖ്യ പത്രാധിപർ പി വി നാരായണൻ, അലി കുമരനല്ലൂർ, ടി രാമചന്ദ്രൻ, കെ.വേണുഗോവിന്ദൻ, കെ.നാരായണൻ കുട്ടി, വി.കെ.രമേഷ്, എസ് വി. ശുഭശ്രീ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.